നിരവധി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതിയായ സലീമിനെ സുല്‍ത്താന്‍ ബത്തേരിയിലെ പൂതിക്കാട് നിന്നുമാണ് പിടികൂടിയത്.
കല്‍പ്പറ്റ: മൂന്ന് ലക്ഷം രൂപയുടെ ഹെറോയിനുമായി ബത്തേരിയില്‍ മധ്യവയസ്കന്‍ പിടിയില്‍. കോഴിക്കോട് ചക്കുംകടവ് സ്വദേശി സലീം (44) ആണ് പിടിയിലായത്. നിരവധി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതിയായ സലീമിനെ സുല്‍ത്താന്‍ ബത്തേരിയിലെ പൂതിക്കാട് നിന്നുമാണ് പിടികൂടിയത്.
എക്‌സൈസ് ഇന്‍ലിജന്‍സും ബത്തേരി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. തെരഞ്ഞെടുപ്പ് അടുത്തതോടെ അതിര്‍ത്തി വഴി മദ്യമടക്കമുള്ള ലഹരി പദാര്‍ഥങ്ങളുടെ കടത്ത് തടയാന്‍ വയനാട്ടില്‍ വിവിധയിടങ്ങളില്‍ പോലീസ്-എക്‌സൈസ് സംയുക്ത പരിശോധനയും നടക്കുന്നുണ്ട്.
