കൊല്ലം: കൊല്ലം ഏഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചു. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിൻ ആണ് സ്റ്റേഷന്റെ  ജനറേറ്റർ റൂമിൽ ആത്മഹത്യചെയ്തത്. ഹെഡ് കോൺസ്റ്റബിളായ സ്റ്റാലിൻ ഇന്നലെ രാത്രി ജി. ‌ഡി ഡ്യൂട്ടിയിൽ ആയിരുന്നു. രാവിലെ കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർ സ്റ്റാലിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റർ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.