Asianet News MalayalamAsianet News Malayalam

പൊലീസ് നായ ലിസിയുടെ ജന്മദിനാഘോഷം ശിശുപരിചരണ കേന്ദ്രത്തിൽ

ആലപ്പുഴ ആന്റിനർക്കോട്ടിക്ക് സെല്ലിലെ ഡോഗ് ലിസിയുടെ ജന്മദിനം ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തിലെ കുരുന്നു കുട്ടികളോടൊപ്പം ആഘോഷിച്ചു. ലിസിയെ ദീപാവലി ആശംസകൾ നേർന്ന് കുട്ടികൾ വരവേറ്റപ്പോൾ നമസ്തേ എന്ന് രണ്ട് കൈകൾ കൂപ്പി  പൊലീസ് ഡോഗ് സ്വീകരിച്ചു

Police dog Lizzie s birthday party at a childcare center
Author
Kerala, First Published Nov 5, 2021, 6:27 PM IST

ആലപ്പുഴ: ആലപ്പുഴ ആന്റിനർക്കോട്ടിക്ക് സെല്ലിലെ ഡോഗ് ലിസിയുടെ ജന്മദിനം ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തിലെ കുരുന്നു കുട്ടികളോടൊപ്പം ആഘോഷിച്ചു. ലിസിയെ ദീപാവലി ആശംസകൾ നേർന്ന് കുട്ടികൾ വരവേറ്റപ്പോൾ നമസ്തേ എന്ന് രണ്ട് കൈകൾ കൂപ്പി  പൊലീസ് ഡോഗ് സ്വീകരിച്ചു. ഡിജിപിയുടെ രണ്ട്മെറിറ്റോറിയസ് എക്സലൻ്റ് അവാർഡ് ജേതാവാണ് ലിസി.

ബർത്ത് ഡേ ക്യാപ്പ് അണിഞ്ഞെത്തിയ ലിസി പെട്ടന്ന് എല്ലാവരുമായി ഇണങ്ങി ജീവനക്കാർക്ക് ഷൈക്ക് ഹാൻഡ് നൽകി. നാലാമത് ജന്മദിനമാണ് ലിസിയുടേത്. ഒട്ടേറെ കേസുകൾ പിടിച്ചിട്ടുള്ള ലിസിയുടെ സംരക്ഷണം സി പി . ഒ  മാരായ മനേഷ് കെ  ദാസിന്റെയും പികെ. ധനേഷിന്റെയും കയ്യിൽ ഭദ്രമാണ്. ഡോഗ് സ്ക്വാഡിലെ സി. പിഒമാരായ ഇരുവർക്കും ഡി ജി  പി യുടെ മെഡൽ ഓഫ് എക്സലന്റ് അവാർഡ് ലഭിച്ചുണ്ട്. തോമസ് ആന്റണിയോടൊപ്പമാണ് ലിസി ബർത്ത് ഡേ കേക്കുമായി എത്തിയത്.

നാലാമത് ജന്മദിന കേക്ക് മുറിച്ചപ്പോൾ, ബർത്ത് ഡേ ഗാനമാലപിച്ചപ്പോൾ രണ്ട് കൈകൾ ഉയത്തി ലിസി നിന്നു. കേക്കിന് വേണ്ടി ലിസി വഴക്ക് കൂടിയപ്പോൾ പി. കെ ധനേഷ് ചെറിയ കഷണം കൊടുത്തു. അവൾ വീണ്ടും ആവശ്യപ്പെട്ടു. അത് നിഷേധിച്ചു. പുറത്ത് നിന്നുള്ള ഭക്ഷണം നൽകാറില്ലന്ന് മനേഷ് പറഞ്ഞു. 

ശിശു പരിചരണ കേന്ദ്രത്തിൽ ലിസി എത്തിയപ്പോൾ സെക്രട്ടറി. എം. സി. പ്രസാദ്, വൈസ് പ്രസിഡന്റ് കെ. ഡി  ഉദയപ്പൻ, എക്സീക്യൂട്ടീവ് അംഗം നസീർ പുന്നക്കൽ, കെ. നാസർ, ഓഫീസ് ഇൻചാർജ് ലേഖ എന്നിവർ ചേർന്ന് സ്വീ കരിച്ചു. ജന്മദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിഭവസമൃദമായ വിരുന്ന് ഒരുക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios