ചെമ്മാപ്പിള്ളിയിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്യുകയായിരുന്നവരാണ് പിടിയിലായവർ. 

തൃശൂർ: രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ 3 ബംഗ്ലാദേശ് സ്വദേശികൾ തൃശൂരിൽ പിടിയിലായി. 2 പേർ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളിൽ നിന്നാണ് 3 പേരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസ് നീക്കം. ചെമ്മാപ്പിള്ളിയിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്യുകയായിരുന്നവരാണ് പിടിയിലായവർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കസ്റ്റഡിയിലെടുത്തവർക്ക് കൈവശം മതിയായ രേഖകൾ ഇല്ല. ഇവർ കൊൽക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ വ്യാജ ഒപ്പിട്ടു, ബാലയ്ക്കെതിരെ കേസ്

YouTube video player