സംഘത്തിലെ നാലുപേരെ ബല പ്രയോഗത്തിലൂടെ പൊലീസ് കീഴടക്കി

കൊല്ലം: കൊല്ലം ജില്ലയിലെ കേരളാപുരത്തിനടുത്ത് ഗുണ്ടകളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കേരളപുരത്തിനടുത്ത് പൂജപ്പുര സൊസൈറ്റി ജങ്ഷനിൽ ഇന്ന് രാത്രിയാണ് സംഭവം നടന്നത്. അടിപിടി കേസിൽ പിടിയിലായ പ്രതികളെ മോചിപ്പിക്കാനാണ് ഗുണ്ടകൾ പോലീസിനെ ആക്രമിച്ചത്. ഗുണ്ടാ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘത്തിലെ നാലുപേരെ ബല പ്രയോഗത്തിലൂടെ പൊലീസ് കീഴടക്കി. സനേഷ്, അഭിലാഷ്, ചന്തു, അനൂപ് എന്നിവരാണ് പിടിയിലായത്. കുണ്ടറ പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്