മാന്നാർ: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. ബുധനൂർ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തിൽ ശബരി (34) ചെങ്ങന്നൂർ 22-ാം നമ്പർ തെക്കേടത്ത് വീട്ടിൽ അർച്ചന (27) എന്നിവരെയാണ് മാന്നാർ പൊലീസ് ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 12 നാണ് ഇരുവരും കുട്ടികളെ ഉപേക്ഷിച്ച് കടന്നത്. തമിഴ്നാട്, എരുമേലി, റാന്നി എന്നിവിടങ്ങളിൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസിനു ലഭിച്ച രഹസ്യസന്ദേശമാണ് ഇവരെ പിടികൂടാൻ സഹായകരമായത്. അർച്ചനയുടെ ഭർത്താവ് ദിലീപ് കുമാറിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. 

മൂന്നു കുട്ടികളുടെ അച്ഛനായ ശബരി ബുധനൂരിലെ ഓട്ടോ ഡ്രൈവറാണ്. രണ്ടര വയസുള്ള കുട്ടിയുടെ അമ്മയാണ് അർച്ചന. ശബരിയുടെ ഭാര്യ ശോഭയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ശബരിക്കെതിരെയും ജെ ജെ ആക്ട് പ്രകാരം കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു