കൽപ്പറ്റ: മദ്യലഹരിയിൽ കാറോടിച്ച് അപകടം വരുത്തിയ പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിനെയാണ് നോർത്ത് സോൺ ഐജി അശോക് യാദവ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം വയനാട് കേണിച്ചിറയിലാണ് ഷജു ജോസഫ് ഓടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തിൽ ഷജു ജോസഫിനെതിരെ കേണിച്ചിറ പോലീസ് കേസെടുത്തിരുന്നു.