Asianet News MalayalamAsianet News Malayalam

52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പോലീസിന്റെ വക പിഴ 250

റേഷൻ കാർഡ് കാണിച്ചു, വാങ്ങിയസാധനങ്ങൾ കാണിച്ചു. അലിവുണ്ടായില്ല എന്നാണ് പ്രേംകുമാർ പറഞ്ഞത്. 

police lockdown fine at alappuzha
Author
Alappuzha, First Published May 29, 2021, 4:57 AM IST

ആലപ്പുഴ:വെറും 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പോലീസിന്റെ വക പിഴ 250. രൂപ. ഇന്നുച്ചയോടെ ആലപ്പുഴ ജില്ലാ കോടതി  പാലത്തിനു സമീപം ആണ് പോലീസിന്റെ വക പിച്ച ചട്ടിയിൽ മണ്ണിടൽ നടന്നത്. സർക്കാർ വക കിറ്റ് വാങ്ങാൻ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാൽ റേഷൻ അരിയും വാങ്ങി വരുവഴിയാണ് പിഴ. 

വരുമാനമില്ലാതെ ജനം പൊറുതിമുട്ടിയിരിക്കുമ്പോൾ ആണ് ഇത്തരം ജനകീയ പോലീസിന്റെ കത്തി വെപ്പ്.നെഹ്റു ട്രോഫിവാർഡ് കിഴക്ക് തയ്യിൽ കായൽ നിവാസി ബംഗ്ലാവ് പറമ്പിൽ പ്രമോദിന്റെ മകൻ പ്രേം കുമാറിനെ ആണ് പോലീസ് വട്ടം കറക്കി പിഴിഞ്ഞ് കാശ് വാങ്ങിയത്. റേഷൻ കാർഡ് കാണിച്ചു, വാങ്ങിയസാധനങ്ങൾ കാണിച്ചു. അലിവുണ്ടായില്ല എന്നാണ് പ്രേംകുമാർ പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios