അമ്പലപ്പുഴ: പൊലീസ് ഓഫിസറെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പുന്നപ്ര ഈരേശേരിയില്‍ ജോസഫ്(39), സഹോദരങ്ങളായ ജോണ്‍(37), സെബാസ്റ്റ്യന്‍(41) സെബാസ്റ്റ്യന്റെ ഭാര്യ സീമ(39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 10.30ന് ആയിരുന്നു സംഭവം. സമീപവാസിയായ യുവാവ് സെബാസ്റ്റ്യന്റെ വീടിന്റെ കതകിനു സമീപം ഒളിഞ്ഞുനിന്ന ശേഷം ഓടിപ്പോയതായി പൊലീസ് പറഞ്ഞു. ഇതു ചോദിക്കാന്‍ പുറത്തിറങ്ങിയ സെബാസ്റ്റ്യനെയും ഭാര്യയെയും യുവാവും വീട്ടുകാരും ചേര്‍ന്ന് കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. 

ഇരുവരുടെയും നിലവിളി കേട്ടാണ് സമീപത്തു താമസിക്കുന്ന ജോസഫും ജോണും ഓടിയെത്തിയത്. ഇവരെയും ആക്രമിച്ചു പരുക്കേല്‍പ്പിച്ച ശേഷം യുവാവും കുടുംബവും സ്ഥലത്തുനിന്ന് കടന്നു.