Asianet News MalayalamAsianet News Malayalam

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന വയോധികന് തുണയായി പൊലീസ് ഉദ്യോ​ഗസ്ഥൻ

തൽസമയം ഇതുവഴി എത്തിയ നീർക്കുന്നം സ്വദേശിയും തൃശൂർ സിറ്റി ഹെഡ്കോർട്ടേഴ്സ് സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ  മുനീർ പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു

police officer helped man who was injured in a bike accident
Author
First Published Jan 30, 2023, 4:58 PM IST

അമ്പലപ്പുഴ: ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി റോഡിൽ കിടന്ന വയോധികന്  പൊലീസുകാരൻ തുണയായി. ദേശീയപാതയിൽ നീർക്കുന്നത്തിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്നും ബൈക്കിൽ കൊട്ടാരക്കരയിലേക്ക് തനിച്ച് യാത്ര ചെയ്ത പാലാരിവട്ടം  സ്വദേശി ജോൺ തോമസാണ് (62) ബൈക്ക് മറിഞ്ഞ് അപകടത്തിൽപെട്ട് റോഡിൽകിടന്നത്. 

അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ മറ്റാരും ഇല്ലായിരുന്നു. തൽസമയം ഇതുവഴി എത്തിയ നീർക്കുന്നം സ്വദേശിയും തൃശൂർ സിറ്റി ഹെഡ്കോർട്ടേഴ്സ് സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ  മുനീർ പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.  ബന്ധുക്കളെ അറിയിച്ചതിന്ശേഷം അവർ എത്തുന്നത് വരെ പരിചരിക്കുകയും ചെയ്തു. മുഖത്ത് പരിക്കേറ്റ ജോണിനെ ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.

Read More: തൃശ്ശൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: നൂറോളം വിദ്യാർത്ഥിനികൾ നിരീക്ഷണത്തിൽ

Follow Us:
Download App:
  • android
  • ios