ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ബാലുശ്ശേരി കരുമല ഭാഗത്ത് വെച്ച് കാട്ടുപന്നി റോഡിന് കുറുകെ ഓടുകയായിരുന്നു. രതീഷ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയും ചെയ്തു.

കോഴിക്കോട്: റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഇതുവഴി വന്ന ബൈക്കില്‍ ഇടിച്ച് പൊലീസുകാരന് പരിക്കേറ്റു. താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ സീനിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ എരമംഗലം സ്വദേശി മച്ചുള്ളതില്‍ രതീഷി(46)ന്റെ തോളെല്ലിലാണ് പൊട്ടലേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ബാലുശ്ശേരി കരുമല ഭാഗത്ത് വെച്ച് കാട്ടുപന്നി റോഡിന് കുറുകെ ഓടുകയായിരുന്നു. രതീഷ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയും ചെയ്തു. റോഡിലേക്ക് തെറിച്ചുവീണാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ രതീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോളെല്ലിന് പൊട്ടല്‍ കണ്ടെത്തിയതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.