ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജയൻ കെ കെ ആണ് മരിച്ചത്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജയൻ കെ കെ ആണ് മരിച്ചത്. സന്നിധാനം വടക്കേ നടയുടെ ഭാഗത്ത് ജോലി നോക്കി വന്നിരുന്ന ഇദ്ദേഹത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സന്നിധാനം ആശുപത്രിയിൽ ആദ്യം എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം പമ്പയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ, രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ് ഇദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player