കുറുമാത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചിത്രമാണ് പുരുഷോത്തമൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. 

കണ്ണൂര്‍: കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. എആ‍ർ ക്യാമ്പിലെ ഡ്യൂട്ടി ഡീറ്റെയിലിംഗ് ഓഫീസറായ പുരുഷോത്തമനെതിരെയാണ് നടപടി. 

Add Asianetnews as a Preferred SourcegooglePreferred

തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫേസ്ബുക്കിൽ പങ്കുവച്ച് പൊലീസുദ്യോഗസ്ഥൻ; വിവാദമായതോടെ മാറ്റി

കഴിഞ്ഞ ദിവസമാണ് കുറുമാത്തുർ പഞ്ചായത്തിലെ പതിനാലാം വാർഡ് എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ പി ലക്ഷ്മണന്‍റെ തെരഞ്ഞെടുപ്പ് ചിത്രം പുരുഷോത്തമന്‍ ഫേസ്‌ബുക്കില്‍ ഷെയർ ചെയ്തത്. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് പൊലീസുകാരന്‍ നടപടി നേരിടേണ്ടിവരികയായിരുന്നു. 

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മുങ്ങിത്താണു; രക്ഷപ്പെടുത്തി രണ്ട് വിദ്യാര്‍ഥികളുടെ ധീരത