ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്

പാലക്കാട്: പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങൾക്ക് മുൻപ് അരീക്കോടിലേക്ക് മാറിയത്.

അതിതീവ്ര മഴ തുടരും; വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates