കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വടകരപ്പതി അനുപ്പൂരിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ പന്തയം നടത്തുകയായിരുന്നു. ഇവരിൽ നിന്ന് രണ്ട് കോഴികളും 12740 രൂപയും പിടിച്ചെടുത്തു.

പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പണം പന്തയം വച്ച് നിരോധിക്കപ്പെട്ട കോഴിപ്പോര് നടത്തിയ എട്ടുപേർ പൊലീസ് പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ, കിണത്തുക്കടവ് സ്വദേശികളായ ടി.ജ്ഞാന കുമാർ (32), ടി.ഉദയകുമാർ (32) വി.നവീൻകുമാർ (31), ആർ.നന്ദകുമാർ (29) പൊള്ളാച്ചി രാമർ കോവിൽ സ്ട്രീറ്റ് എം.ഷൺമുഖ സുന്ദരം (32), പൊള്ളാച്ചി, പഴനിയാണ്ടവർ കോവിൽ വീഥി പി.പ്രദീപ് കുമാർ (20),എരുത്തേമ്പതി മാങ്കാപ്പള്ളം എസ്. നിധിൻ കുമാർ (34), ഒഴലപ്പതി, കുപ്പാണ്ട കൗണ്ടന്നൂർ എം.രാമസ്വാമി (42) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവ സ്ഥലത്ത് നിന്നും രണ്ട് പോരുകോഴികളും പൊലീസ് പിടികൂടി കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വടകരപ്പതി അനുപ്പൂരിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ പന്തയം നടത്തുകയായിരുന്നു. ഇവരിൽ നിന്ന് രണ്ട് കോഴികളും 12740 രൂപയും പിടിച്ചെടുത്തു. പിടിച്ചെടുത്ത രണ്ടു കോഴികളെ 5,800 രൂപയ്ക്ക് സ്റ്റേഷനിൽ ലേലത്തിൽ വിറ്റു. നേരത്തെയും പണം പന്തയം വെച്ച് കോഴിപ്പോര് നടത്തിയ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു.