Asianet News MalayalamAsianet News Malayalam

ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങി; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

തമിഴ്നാട്ടിലെ റെഡ് സോണുകളിലടക്കം സന്ദർശിച്ച പച്ചക്കറി ലോറി ഡ്രൈവറാണ് ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയത്.

Police registered case against youth for violating home Quarantine
Author
Kozhikode, First Published May 13, 2020, 6:10 PM IST

കോഴിക്കോട്: ക്വാറന്‍റൈന്‍  ലംഘിച്ച യുവാവിനെതിരെ ആരോഗ്യ വകുപ്പ് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തമിഴ്നാട്ടിലെ റെഡ് സോണുകളിലടക്കം സന്ദർശിച്ച പച്ചക്കറി ലോറി ഡ്രൈവറായ താമരശ്ശേരി പരപ്പൻപൊയിൽ കതിരോട്  തെക്കേപുറായിൽ സജീഷിനെതിരെയാണ് താമരശേരി പൊലീസ് കേസെടുത്തത്.

പകർച്ചവ്യാധി വ്യാപന നിയമപ്രകാരമാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. വീട്ടിൽ ക്വാറന്‍റൈനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടും യുവാവ് പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ആരോഗ്യ വകുപ്പ് പൊലിസിൽ പരാതി നൽകിയത്. ഇയാളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകരുടെ പരാതിയിലാണ് നടപടി.

Follow Us:
Download App:
  • android
  • ios