പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.

ആലപ്പുഴ: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ആലപ്പുഴ നഗരത്തിലെ ചില സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. രേഖാ ചിത്രത്തിലുള്ള രണ്ടുപേരും 35 വയസ്സില്‍ താഴെയുള്ളവരാണ്. പന്ത്രണ്ട് വയസില്‍ താഴെ മാത്രം പ്രായം വരുന്ന പെണ്‍കുട്ടികള്‍ക്കെതിരെയാണ് കൂടുതല്‍ ചൂഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുവാന്‍ ഇരിക്കെയാണ് പൊലീസിന്‍റെ മുന്‍കരുതല്‍ നടപടി.