തൃശൂര്‍ വടക്കാഞ്ചേരിയിൽ വൻ തോതിൽ അനധികൃത കരിമരുന്ന് ശേഖരം പൊലീസ് പിടികൂടി. വടക്കാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ഷെഡ്ഡിനുള്ളിൽ നിന്നും വൻതോതിൽ അനധികൃത കരിമരുന്ന് ശേഖരം പിടികൂടിയത്

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയിൽ വൻ തോതിൽ അനധികൃത കരിമരുന്ന് ശേഖരം പൊലീസ് പിടികൂടി. വടക്കാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ഷെഡ്ഡിനുള്ളിൽ നിന്നും വൻതോതിൽ അനധികൃത കരിമരുന്ന് ശേഖരം പിടികൂടിയത്. വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

കണ്ടന്നൂർ സുരേഷ് എന്നയാളുടെ ഉമസ്ഥതയിലുളള കുണ്ടന്നൂർ തെക്കേക്കരിയിലുളള ഷെഡ്ഡിൽ നിന്നുമാണ് കരിമരുന്ന് പിടികൂടിയത്. പടക്ക നിർമ്മാണത്തിനു ഉപയോഗിക്കാനുള്ള 27 കി.ഗ്രാം കരിമരുന്നും, 2.20 കി.ഗ്രാം ഓലപ്പടക്കവും 3.750 കി.ഗ്രാം കരിമരുന്ന് തിരിയും, 5 ചാക്ക് അമിട്ട് നിറയ്ക്കുന്നതിനുളള പ്ലാസ്റ്റിക്ക് ബോളുകളുമാണ് പിടികൂടിയത്. സംഭവത്തിൽ സുരേഷിനെ പ്രതിയാക്കി കേസെടുത്തു. തൃശൂർ, പാലക്കാട് ജില്ലകളിലെ ഉത്സവങ്ങളോടനുബന്ധിച്ചുളള വെടിക്കെട്ടിനുളള ഒരുക്കം നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് ദേവസ്വം; ഭക്തർക്ക് വിഷു കൈനീട്ടമായി അയ്യപ്പന്‍റെ സ്വർണ്ണ ലോക്കറ്റ്

YouTube video player