ഫ്ലാറ്റ് വാടകക്കെടുത്ത് ചീട്ടുകളി, പൊലീസ് പിടികൂടിയത് അരലക്ഷം രൂപയും വാഹനങ്ങളും
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എച്ചിത്തൊണ്ട് ഗ്ലോറിയാഗ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

കൊച്ചി: എറണാകുളം കോതമംഗലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ചു ചീട്ടുകളി നടത്തിയ വൻ സംഘം പിടിയിൽ. ഒമ്പതു പേരെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ചീട്ടുകളി സ്ഥലത്ത് നിന്ന് 47570 രൂപ കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എച്ചിത്തൊണ്ട് ഗ്ലോറിയാഗ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കോട്ടപ്പടി സ്വദേശികളായ ഷാജഹാൻ, മുഹമ്മദ്, മൊയ്‌ദീൻ എടമങ്ങാട്ട് സിജു, ലിജോ ചിറ്റേത്തുകൂടി ഷമീർ, നെല്ലിക്കുഴി സ്വദേശി മണക്കാട്ട് സലി, കോണേത്ത് കാസിം, കുത്തുകുഴി സ്വദേശിയായ പ്ലാക്കാട്ട് ജനീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു കാർ, സ്കൂട്ടർ, നാല് ബൈക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. ഇവരിൽ നിന്നും കണ്ടെടുത്ത പണവും വാഹനവും മറ്റും കോടതിയിൽ ഹാജരാക്കി.