ഇടുക്കി: അനധികൃതമായി മണൽ കടത്തിയ അഞ്ച് വാഹനങ്ങൾ ദേവികുളം സബ് കളക്ടറുടെ നിർദ്ദേശപ്രകാരം പോലീസ് പിടികൂടി. രാജാക്കാട് വെള്ളത്തൂവൽ മേഖലയിൽ നിന്നും മൂന്ന് ലോറിയും മണൽ വാരാൻ ഉപയോഗിച്ച ഒരു ഹിറ്റാച്ചിയുമാണ്  സബ് കളക്ടർ പ്രേം കൃഷ്ണയുടെ നിർദ്ദേശപ്രകാരം പോലീസ് പിടികൂടിയത്.  

പുഴയിൽ അടിഞ്ഞുകൂടിയ മണൽ രാത്രിയുടെ മറവിൽ ഹിറ്റാച്ചി ഉപയോഗിച്ച് വാരി വാഹനങ്ങളിൽ കടത്തുന്നതായി ദേവികുളം സബ് കളക്ടറിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.