പൊൻകുന്നത്ത് പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 30 ലിറ്റർ ചാരായം പിടികൂടിയത്. 

കോട്ടയം: കോട്ടയം ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും പിടികൂടി. സംഭവത്തിൽ പത്തനംത്തിട്ട സ്വദേശിയായ സജികൂമാർ, അജികുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് 30 ലിറ്റർ ചാരായം പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊൻകുന്നത്ത് പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ വാഹനപരിശോധനയിലാണ് പത്തനംത്തിട്ട നാറാണംതോട് സ്വദേശി സജികുമാർ കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 30 ലിറ്റർ ചാരായം പിടികൂടിയത്. തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളുടെ സുഹൃത്ത് അജികുമാരിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയില്‍ 150 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.