വാഹനത്തിൽ കഞ്ചാവ് കണ്ടെത്തിയ സാഹചര്യത്തിൽ വാഹനത്തിൽ യാത്രചെയ്തവരുടെ പേരിൽ പൊലീസ് കേസ് എടുക്കും.
കായംകുളം: കരീലകുളങ്ങര പൊലീസ് സ്റ്റേഷനു സമീപം വെച്ചുകഴിഞ്ഞദിവസം പുലർച്ചെ നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനപകടത്തെകുറിച്ച് അന്വേഷണങ്ങൾ ആരംഭിച്ചു. പോലീസും മോട്ടോർവാഹനവകുപ്പും അന്വേഷണം തുടങ്ങി. കൂടാതെ ഫോറൻസിക് വിഭാഗവും സയന്റിഫിക് വിഭാഗവും മോട്ടർവാഹനവകുപ്പും അപകടത്തിൽപ്പെട്ട വാഹനം പരിശോധിച്ചു. അമിതവേഗതയിൽ എത്തിയ കാർ ലോറിയിൽ ഇടിച്ചാണ് വാഹന അപകടം ഉണ്ടായെതെന്നു മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കാറിന്റെ ഇടതുഭാഗമാണ് ലോറിയിൽ ഇടിച്ചത്. ഹരിപ്പാട് എമർജൻസി റസ്ക്യൂ ടീം, അഗ്നിരക്ഷാ സേനാ എന്നിവർ ഒന്നരമണിക്കൂറോളം പണിപ്പെട്ട് വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാഹനത്തിൽ കഞ്ചാവ് കണ്ടെത്തിയ സാഹചര്യത്തിൽ വാഹനത്തിൽ യാത്രചെയ്തവരുടെ പേരിൽ പൊലീസ് കേസ് എടുക്കും. വിവിധ വിഭാഗങ്ങൾ നടത്തുന്ന അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങൾ ഏകോപിപ്പിച്ചു തീരുമാനിക്കാനേ കഴിയു എന്ന് പോലീസ് പറഞ്ഞു. വാഹനാപകടത്തിൽ മരിച്ച നാല് പേരുടെയും സംസ്‌ക്കാരം നടന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
