Asianet News MalayalamAsianet News Malayalam

Nadapuram SI : ഷട്ടിൽ കളിക്കുന്നതിനിടെ എസ്ഐ കുഴഞ്ഞു വീണു മരിച്ചു

കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ.പി.രതീഷ് (51) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം.

police sub inspector collapsed and died at Nadapuram
Author
Nadapuram, First Published Dec 7, 2021, 10:36 AM IST

കോഴിക്കോട്: നാദാപുരം പൊലീസ് സ്റ്റേഷനിലെ (Nadapuram Police Station) എസ് ഐ കുഴഞ്ഞു വീണ് മരിച്ചു. കക്കട്ട് (Kakkattil) പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ.പി.രതീഷ് (51) ആണ് മരിച്ചത്. 

രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം. ഉടൻ കക്കട്ടിലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ നാണു. മാതാവ്. ജാനു. ഭാര്യ: ഷാനിമ. മകൾ: അഷിമ

മരണം വരെ മകൾക്കു നീതി തേടിയുള്ള പോരാട്ടം തുടരും; ഫാത്തിമയുടെ പിതാവ് ലത്തീഫ്

ഐഐടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ചെന്നൈ സിബിഐ ഓഫീസിൽ മൊഴി നൽകാനെത്തി. ഇത് രണ്ടാം തവണയാണ് അബ്ദുൾ ലത്തീഫ് സിബിഐക്ക് മൊഴി നൽകാൻ ഹാജരാകുന്നത്. നീതി വൈകുന്നതിൽ സങ്കടമുണ്ടെന്ന് ലത്തീഫിന്റെ അഭിഭാഷകൻ മുഹമ്മദ് ഷാ പറഞ്ഞു. എങ്കിലും സിബിഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ മുഖ്യമന്ത്രി എം.കെ. സ്ററാലിനുമായും ലത്തീഫ് കൂടിക്കാഴ്ച നടത്തും.

2019 നവംബറിലാണ് കോളജ് ഹോസ്റ്റലിൽ ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയെ തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. തന്റെ മരണം വരെ മകൾക്കു നീതി തേടിയുള്ള പോരാട്ടം തുടരുമെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു. പ്രധാനമന്ത്രി പോലും ഇടപെട്ടിട്ടും സി ബി ഐ അന്വേഷണം ഇഴയുന്നതിന്റെ കാരണം അറിയില്ല. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും അബ്ദുൽ ലത്തീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios