നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.  

ഹരിപ്പാട്: യുവതിയുടെ പഴ്സ് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. കന്യാകുമാരി കടപ്പുറം പുറമ്പോക്കിൽ കുമാർ (25 ) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് ഹരിപ്പാട് കെ എസ് ആർ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. വെട്ടിയാർ കല്ലിമേൽ അതുൽ ഭവനത്തിൽ സിന്ധുവിന്‍റെ പഴ്സാണ് ഇയാൾ തട്ടിയെടുക്കാൻ ശ്രമിച്ചത്.

വണ്ടാനം മെഡിക്കൽ കോളേജിൽ പോയതിന് ശേഷം തിരികെ ഹരിപ്പാട് ബസ് സ്റ്റാൻഡിൽ ഇറങ്ങി മാവേലിക്കരയ്ക്ക് പോകാനായി സിന്ധു ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ കുമാര്‍ സിന്ധുവിന്‍റെ കയ്യില്‍ നിന്നും പഴ്സ് തട്ടിപ്പറിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. 1650 രൂപയാണ് സിന്ധുവിന്‍റെ പഴ്സിലുണ്ടായിരുന്നത്. നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.