രാത്രി 11.45 ന് രക്ഷാപ്രവർത്തന സംഘം കാട്ടിലെത്തിയെങ്കിലും കാട്ടിൽ നിന്ന് പൊലീസ് സംഘത്തെ രക്ഷിച്ച് പുറത്തെത്തിയത് രാവിലെയായിരുന്നു. വഴിയിൽ വന്യ മൃഗശല്യം ഉണ്ടായിരുന്നതായി അഗളി ഡിവൈഎസ്പി ജയകൃഷ്ണൻ പറഞ്ഞു. 

പാലക്കാട്: അട്ടപ്പാടിയിൽ വനത്തിൽ അകപ്പെട്ട പൊലീസ് സംഘത്തെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 6 മണിക്കാണ് സംഘം താഴെയെത്തിയത്. സത്തിക്കൽ മലയിലാണ് കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘം കുടുങ്ങിയത്. രാത്രി 11.45 ന് രക്ഷാപ്രവർത്തന സംഘം കാട്ടിലെത്തിയെങ്കിലും കാട്ടിൽ നിന്ന് പൊലീസ് സംഘത്തെ രക്ഷിച്ച് പുറത്തെത്തിയത് രാവിലെയായിരുന്നു. വഴിയിൽ വന്യ മൃഗശല്യം ഉണ്ടായിരുന്നതായി അഗളി ഡിവൈഎസ്പി ജയകൃഷ്ണൻ പറഞ്ഞു. 

കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘമാണ് വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടത്. പാലക്കാട് അഗളി ഡിവൈഎസ്പി അടക്കം സംഘത്തിലുണ്ടായിരുന്നു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും സംഘത്തിലുണ്ട്. കഞ്ചാവ് തോട്ടം തെരയുന്നതിനായാണ് പൊലീസ് സംഘം വനത്തിലെത്തിയത്. ഇതിനിടയില്‍ വഴി തെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു. 

രണ്‍ജിത് വധക്കേസിൽ 2-ാം ഘട്ട കുറ്റപത്രം ഉടൻ; 20 പേര്‍ക്കെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങള്‍