കുതിരാനിൽ പൊലീസിന്റെ വാഹന പരിശോധന; പിടികൂടിയത് ലക്ഷങ്ങളല്ല, കോടികളുടെ കഞ്ചാവും ഹാഷിഷ് ഓയിലും
കോടികള്‍ വിലമതിക്കുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ അറസ്റ്റില്‍
തൃശൂര്‍: കോടികള്‍ വിലമതിക്കുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി പീച്ചി പൊലീസ്. തൃശൂര്‍പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ വച്ചുനടത്തിയ വാഹനപരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന 76.530 കിലോ കഞ്ചാവും, ഹാഷിഷ് ഓയിലുമാണ് പോലീസ് പിടികൂടിയത്.
പുത്തൂര്‍ വില്ലേജില്‍ പുത്തൂര്‍ പൌണ്ട് സ്വദേശിയായ പെരിയവീട്ടില്‍ അരുണ്‍കുമാര്‍ (30), കൊഴുക്കുള്ളി വില്ലേജില്‍ മണ്ണുത്തി പട്ടാളകുന്ന് ദേശത്ത് കളപുരയ്ക്കല്‍ വീട്ടില്‍ അഖില്‍ (29) എന്നിവരെയാണ് പീച്ചി പിടികൂടിയത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ എ പി എസിനും തൃശൂര്‍ സിറ്റി നാര്‍ക്കോട്ടിക്ക് സെല്ലിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരം അനുസരിച്ച്, പീച്ചി പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ് കോടികള്‍ വിലമതിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്.
അന്വേഷണത്തില്‍ പ്രതികള്‍ വിവിധ സ്റ്റേഷനുകളിലെ കേസുകളില്‍ ഉള്‍പെട്ടവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. പീച്ചി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായ വി അമീര്‍ അലി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്ത്കുമാര്‍ ഫ്രിന്‍സണ്‍, സിവില്‍ പൊലീസ് ഓഫീസറായ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം