കഴിഞ്ഞദിവസം ഇദ്ദേഹം ഏറെ മദ്യപിച്ചിരുന്നതായാണ് പൊലീസുകാര്‍ പറയുന്നത്. തുടർന്ന് ജീവനൊടുക്കിയതാവാം എന്ന് കരുതുന്നുവെന്നും പൊലീസുകാര്‍

കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങിമരിച്ചത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹം ഏറെ മദ്യപിച്ചിരുന്നതായാണ് പൊലീസുകാര്‍ പറയുന്നത്. തുടർന്ന് ജീവനൊടുക്കിയതാവാം എന്ന് കരുതുന്നുവെന്നും പൊലീസുകാര്‍ പറയുന്നു. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

Nava Kerala Sadas | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്