ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ വരുന്നതും പുഴയിലേക്ക് മറിയുന്നതും ദൃശ്യങ്ങളിൽ കാണാം. 

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ കാ‌ർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറി‌‌ഞ്ഞു. പൊന്നാനി കർമ്മ റോഡിലാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ വരുന്നതും പുഴയിലേക്ക് മറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഉടനെ തന്നെ പൊലീസും ഫയർഫോഴ്സുമുൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാർ പുഴയിൽ നിന്ന് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുകയും ചെയ്തു. അതേസമയം, കാറിലുണ്ടായിരുന്ന വേങ്ങര സ്വദേശികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായണ് വിവരം. 

ആശുപത്രിയിലേക്ക് പോകുംവഴി ആംബുലൻസിന് തകരാർ; എത്തിക്കാൻ വൈകിയെന്ന് കുടുംബം,തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

https://www.youtube.com/watch?v=Ko18SgceYX8