റോഡില്‍ നടന്നുപോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. 

കോഴിക്കോട്: സൗത്ത് ബീച്ച് റോഡില്‍ വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു. നൈനാംവളപ്പ് പിഞ്ഞാണ തോപ്പ് ഹൗസില്‍ എന്‍ വി ഫൈജാസ് (38) ആണ് റോഡില്‍ നടന്നുപോകുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പരേതനായ മൊയ്തീന്‍ കോയയുടെയും ബിച്ചാത്തുവിന്റെയും മകനാണ്. ഭാര്യ: റഫ്‌സീന. മകള്‍: ആയിഷ മെഹറിന്‍. സഹോദരങ്ങള്‍: എന്‍ വി അനീസ്, നൗഷിദ, ഫൗസിയ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ അടക്കി.