താമരശ്ശേരി: താമരശ്ശേരി ചുരത്തിന് അടുത്ത് വനത്തിനുള്ളില്‍ മരത്തില്‍ തൂങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു. മുക്കം പോസ്റ്റ് ഓഫീസിലെ എം.ടി.എസ്. ജീവനക്കാരൻ ഓമശ്ശേരി നടുക്കുടിയിൽ രാജു ജേക്കബ് (56) ആണ് മരിച്ചത്.  

ഇന്ന് രാവിലെ ഫോറസ്റ്റ് ജീവനക്കാരാണ് റോഡിനോട് ചേര്‍ന്നുള്ള കാട്ടിനുളളിലെ മരത്തില്‍ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ദേശീയപാതയിൽ നിന്നും നൂറ് മീറ്റർ അകലെയായാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്  കുറച്ചു ദിവസങ്ങൾ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.