പഞ്ചായത്തംഗം മായാ സാജന്റെയും മണ്ണഞ്ചേരി പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗം അസി. എഞ്ചിനിയർ ഷാഹിദിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി കുഴിയടക്കാനുള്ള നടപടി സ്വീകരിച്ചു.
മണ്ണഞ്ചേരി: കനത്ത മഴയിൽ ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കാവുങ്കൽ ജംഗ്ഷന് സമീപം റോഡരികിൽ വലിയ കുഴി രൂപപ്പെട്ടു. നാഥൻസ് ആർ.ഒ സ്ഥാപനത്തിന് മുന്നിലെ റോഡിൻ്റെ വശത്താണ് ബുധനാഴ്ച കുഴി രൂപപ്പെട്ടത്. പ്രദേശവാസി ബിജുവിൻ്റെ നേതൃത്വത്തിൽ യാത്രികർ അപകടത്തിൽപ്പെപെടാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി അധികൃതരെ അറിയിച്ചു. പഞ്ചായത്തംഗം മായാ സാജന്റെയും മണ്ണഞ്ചേരി പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗം അസി. എഞ്ചിനിയർ ഷാഹിദിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി കുഴിയടക്കാനുള്ള നടപടി സ്വീകരിച്ചു.
