പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. നിയന്ത്രണംവിട്ട വാഹനം സമീപത്തെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.

തിരുവനന്തപുരം: നാവായിക്കുളത്ത് ക്ഷേത്ര ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു. വഹനത്തിനുള്ളിൽ കൂടുങ്ങിയ ഡ്രൈവറെ കല്ലമ്പലം ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. നിയന്ത്രണംവിട്ട വാഹനം സമീപത്തെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നാവായികുളം ഡീസന്റ് മുക്ക് അയിരമൺനില ടി പി മൺസിലിൽ നഹാസ് (47) ആണ് അപകടത്തിൽപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനം മറിഞ്ഞ് കാലുകൾ വാഹനത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. ഉടൻ കല്ലമ്പലം ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ മാരായ പ്രവീൺ. പി, ഷജീം വി.എസ്, ശ്രീരാഗ് സി. പി, അരവിന്ദൻ. എം, അനീഷ് എൻ.എൽ, അരവിന്ദ് ആർ, ഹോം ഗാർഡ് സലിം എ. എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് വാഹനം ഉയർത്തിയാണ് നഹാസിനെ രക്ഷിച്ചത്. ഇയാൾക്ക് നിസരപരിക്കുകൾ മാത്രമേ ഒള്ളു എന്ന് കല്ലമ്പലം ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. 

Read More : താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി