കൊച്ചി: കൊവിഡ് കാലത്ത് ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സിലിങ് സംവിധാനം ഒരുക്കി പ്രയത്‌ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഓട്ടിസം, സെറിബ്രല്‍ പാള്‍സി, സംസാരവൈകല്യം എന്നിവയുള്ള കുട്ടികള്‍ക്കാണ് സൗജന്യമായി കൗണ്‍സിലിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ടെലിഫോണ്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കൗണ്‍സിലിങ് നടത്തുക. ഒക്യുപേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ സൈക്കോളജി, ന്യൂറോ ഡെവലപ്‌മെന്റ് തെറാപ്പി, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ എന്നിവ ആവശ്യമായുള്ള കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ സഹായം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൗണ്‍സിലിങ് ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഹെല്‍പ്പ്‍‍‍‍‍ലൈന്‍‍‍‍ നമ്പര്‍: 9544595551