റോഡ് മുറിച്ചുകടക്കുന്നതിനിടെ പൂര്‍ണഗര്‍ഭിണിയെ കാറിടിച്ചു; ഗര്‍ഭസ്ഥ ശിശുമരിച്ചു

കോഴിക്കോട്: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടത്തില്‍പ്പെട്ട് ഗര്‍ഭസ്ഥ ശിശു മരിച്ചു. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കടലുണ്ടിക്കടവ് സ്വദേശിനിയായ അനീഷയാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള സ്വകാര്യ ലാബില്‍ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു അനീഷ. പരിശോധനയ്ക്കായി റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടയിൽ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ശസ്ത്രക്രിയക്ക് വിധേയയാക്കുകയു ചെയ്തെങ്കിലും ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനായില്ല.

തിരുവനന്തപുരം വെള്ളായണി കായലിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം വെള്ളായണി കായലിൽ വീണ് യുവാവിന് ദാരുണാന്ത്യം. വെള്ളയാണി ഊക്കോട വേവിളയിൽ ആണ് അപകടം സംഭവിച്ചത്. ഇവിടുത്തെ സ്വകാര്യ വ്യക്തിയുടെ റിസോർട്ടിന്റെ മുൻവശത്ത് വെള്ളത്തിൽ നിന്നിരുന്ന പുല്ല് നീക്കം ചെയ്യുകയായിരുന്നു മനോജ് എന്ന് വിളിക്കുന്ന രാജേഷ് (36) ഉം മറ്റു മൂന്ന് സഹായികളും. ഇവർ അരിവാളിന് പുല്ല് വലിയ കഷണങ്ങളായി മുറിച്ച് കയറിന് കെട്ടി കരയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. കയറു കെട്ടുന്നത് ഒരു വശത്ത് നിന്ന് അടുത്ത വശത്തേക്ക് മുങ്ങിയായിരുന്നു പോകേണ്ടത്. അങ്ങനെ മുങ്ങി പോകുന്ന വഴിക്ക് മനോജിനെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.

ജോലിക്കിടെ ഫോൺ ഉപയോഗിച്ചാൽ സംഭവിക്കുന്നതെന്ത്? 1990 ൽ ഫോൺ നിരോധിച്ച കമ്പനിയിലെ പഠനം തെളിയിക്കുന്നത് അറിയാം!

ഉടൻ തന്നെ വിഴിഞ്ഞം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഒരു മണിയോടുകൂടി സ്റ്റേഷനിൽ നിന്നും സംഘം സ്ഥലത്ത് എത്തി പ്രാഥമിക തിരിച്ചിൽ നടത്തി. തുടർന്ന് തിരുവനന്തപുരം സ്ക്യൂബ ടീമിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫയർ റെസ്ക്യൂ ഓഫീസർ സുജയന്റെ നേതൃത്വത്തിലുള്ള ടീം സംഭവസ്ഥലത്ത് എത്തി. ശേഷം ഗിയർ സെറ്റ് അപ്പ് ചെയ്ത് സ്പോട്ടിലേക്ക് എത്തി മനോജിനെ കാണാതായ പുല്ലുകൾക്കിടയിൽ ആദ്യം പരിശോധന നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം