നാളെ ഉച്ചയ്ക്ക് 12.00 മണിക്ക് ശേഷം താലൂക്ക് ജംഗ്ഷനില്‍ നിന്നും ലിങ്ക് റോഡ് ഭാഗത്തേക്കും ക്രൈം ബ്രാഞ്ച് ജംഗ്ഷനില്‍ നിന്നും ലിങ്ക് റോഡ് ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

കൊല്ലം: ഈ വര്‍ഷത്തെ പ്രസിഡന്‍റസ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നാളെ (9-12-2023) കൊല്ലം നഗരത്തില്‍ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായി ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാര്‍ ഐ.പി.എസ് അറിയിച്ചു.

ഗതാഗത നിയന്ത്രണം ഇങ്ങനെ..

9-12-2023 ല്‍ ഉച്ചയ്ക്ക് 12.00 മണിക്ക് ശേഷം താലൂക്ക് ജംഗ്ഷനില്‍ നിന്നും ലിങ്ക് റോഡ് ഭാഗത്തേക്കും ക്രൈം ബ്രാഞ്ച് ജംഗ്ഷനില്‍ നിന്നും ലിങ്ക് റോഡ് ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വളളംകളി കാണുവാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ ആശ്രാമം മൈതാനത്തിന്‍റെ കിഴക്ക് ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.

(പ്രതികാത്മക ചിത്രം)