Asianet News MalayalamAsianet News Malayalam

അവശ്യവസ്തുക്കളുടെ വില നിശ്ചയിച്ചു; വ്യാപാരികൾ തോന്നിയ വിലയിട്ടാൽ നടപടി

  • ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലനിലവാരം ആഴ്ചയില്‍ രണ്ട് തവണ പരിശോധിച്ച് ആവശ്യമെങ്കില്‍ പുനര്‍നിര്‍ണ്ണയിക്കും. 
  • നിശ്ചയിച്ച വിലയില്‍ നിന്ന് കൂട്ടി ചില്ലറ വില്‍പന നടത്താന്‍ പാടില്ല.
price fixed for Essential Commodities in wayanad
Author
Wayanad, First Published Mar 30, 2020, 8:10 AM IST

കൽപ്പറ്റ: ലോക്ഡൗൺ മുതലെടുത്ത് അമിത വില ഈടാക്കുന്നതിനെതിരെ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ.
അവശ്യവസ്തുക്കളുടെ ചില്ലറ വിൽപ്പന വില ക്രമാതീതമായി വർധിപ്പിക്കുന്ന സാഹചര്യത്തില്‍ പൊതു വിപണിയിലെ ചില്ലറ വില്‍പന വില നിശ്ചയിച്ച് വയനാട് കളക്ടര്‍ ഉത്തരവിറക്കി.

വിലവിവരം ഇപ്രകാരം: മട്ട അരി - 37 രൂപ, ജയ അരി - 37, കുറുവ അരി - 40, പച്ചരി - 26, ചെറുപയര്‍ - 115, ഉഴുന്ന് - 103, സാമ്പാര്‍ പരിപ്പ് - 93, കടല-65, മുളക്-180, മല്ലി-90, പഞ്ചസാര-40, സവാള-40, ചെറിയ ഉള്ളി-100, ഉരുളക്കിഴങ്ങ്-40, വെളിച്ചെണ്ണ-180, തക്കാളി-34, പച്ചമുളക്-65. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലനിലവാരം ആഴ്ചയില്‍ രണ്ട് തവണ പരിശോധിച്ച് ആവശ്യമെങ്കില്‍ പുനര്‍നിര്‍ണ്ണയിക്കും.

നിശ്ചയിച്ച വിലയില്‍ നിന്ന് കൂട്ടി ചില്ലറ വില്‍പന നടത്താന്‍ പാടില്ല. വില നിശ്ചയിച്ചാലും ആവശ്യമെങ്കിൽ  പൊതുവിപണി പരിശോധിക്കും. ഇതിനായി സിവില്‍ സപ്ലൈയ്‌സ്, ലീഗല്‍ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകള്‍ രംഗത്തുണ്ടാക്കും. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങൾക്ക് പരാതികള്‍ ഈ നമ്പരുകളിൽ അറിയിക്കാം. വൈത്തിരി-9188527405, മാനന്തവാടി-9188527406, സുൽത്താൻബത്തേരി-9188527407.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios