കേന്ദ്രത്തിനു മുന്നിൽ "ഇന്ന് അവധി ഞങ്ങൾ ടൂറിലാണെന്ന " പരിഹാസ ബോർഡ്  സ്ഥാപിച്ചു കോൺഗ്രസ് പ്രതിഷേധം.  

പത്തനംതിട്ട : കടമ്പനാട്ട് ഡോക്ടർമാർ അവധി എടുത്തതിന്റെ പേരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് അവധി കൊടുത്തെന്ന് പരാതി. മൂന്ന് ഡോക്ടർമാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുളളത്. മൂന്ന് പേരും ഒരുമിച്ച് ലീവെടുക്കുകയും മറ്റ് ജീവനക്കാർ ഇന്ന് ടൂറ് പോകുകയും ചെയ്തു. ഇതോടെയാണ് കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടത്. പഞ്ചായത്തിന്റെ കീഴിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. 

മൂന്ന് ഡോക്ടർമാരും ഒരുമിച്ച് ലീവെടുക്കാൻ പാടില്ലെന്നും ഡോക്ടർമാർ അവധിയാണെങ്കിലും സെൻ്റർ പൂട്ടി ഇടാൻ അനുമതിയില്ലെന്നും നടപടിയുണ്ടാകുമെന്നും ഡിഎംഒ പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ "ഇന്ന് അവധി, ഞങ്ങൾ ടൂറിലാണെന്ന " പരിഹാസ ബോർഡ് സ്ഥാപിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു. പഞ്ചായത്തിന്റെ കീഴിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.

YouTube video player