ആനയെ വെടിവെച്ചു കൊന്ന ശേഷം രണ്ടര മാസമായി റാഫേല്‍ ഒളിവിലായിരുന്നു. 

മലപ്പുറം: സൈലന്‍റ് വാലി വനമേഖലയിൽ വച്ച് ആനയെ വെടിവെച്ച് കൊന്ന് കൊമ്പ് മുറിച്ചെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേലിനെയാണ് മഞ്ചേരിയിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. റഫേലിന്‍റെ വീടിന് സമീപത്തെ കിണറില്‍നിന്ന് ആനക്കൊമ്പ് കണ്ടെടുത്തു. രണ്ടരമാസമായി റാഫേല്‍ ഒളിവിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred