Asianet News MalayalamAsianet News Malayalam

എറിയാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; ഒരു ബസ് മറിഞ്ഞു, 20 പേര്‍ക്ക് പരിക്ക്

 അഴീക്കോട് നിന്നും തൃപ്രയാര്‍ക്ക് പോകുകയായിരുന്ന വ്യാസന്‍ (ഷാജി) ബസും കൊടുങ്ങല്ലൂരില്‍ നിന്നും അഴീക്കോട്ടേയ്ക്ക് പോകുകയായിരുന്ന സുഹൈല്‍ ബസുമാണ് കുട്ടിയിടിച്ചത്

Private bus collapses One bus fell 20 injured
Author
thrissur, First Published May 4, 2019, 9:53 PM IST

തൃശൂര്‍: എറിയാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ബസ് മറിഞ്ഞു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തീരദേശ റോഡില്‍ എറിയാട് കരിക്കുളം സ്‌റ്റോപ്പിന് സമീപം രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. അഴീക്കോട് നിന്നും തൃപ്രയാര്‍ക്ക് പോകുകയായിരുന്ന വ്യാസന്‍ (ഷാജി) ബസും കൊടുങ്ങല്ലൂരില്‍ നിന്നും അഴീക്കോട്ടേയ്ക്ക് പോകുകയായിരുന്ന സുഹൈല്‍ ബസുമാണ് കുട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ട വ്യാസന്‍ ബസ് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
 

Follow Us:
Download App:
  • android
  • ios