കോഴിക്കോട്: ബൈക്കിൽ സഞ്ചരിച്ച യുവതി ബസ് കയറി മരിച്ചു. കോഴിക്കോട് മാവൂർ റോഡിലുള്ള സീമ ടവ്വറിലെ  മൊബൈൽ കടയിലെ ജീവനക്കാരിയായ വയനാട് സ്വദേശിനി  അമ്പിളി വിജയൻ (26) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ന് പൊറ്റമ്മലിലാണ് അപകടം നടന്നത്.

കൂടരഞ്ഞി നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.സി എന്ന സ്വകാര്യ ബസ് കയറിയാണ് മരണം.  സഹപ്രവർത്തകനായ റിനീഷ് (24) എന്ന യുവാവിന്റെ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടത്തിൽ പെട്ടത്. ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് സംഘം പരിക്കേറ്റ യുവാവിനെ മെഡി: കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റോഡിലേക്ക് അപകടകരമായിചാഞ്ഞു നിന്നിരുന്ന മരം മുറിച്ചു മാറ്റി.