വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. മണിയൂർ സ്വദേശി സുബാഷിന് പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: വടകരയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. മണിയൂര്‍ സ്വദേശി വിലങ്ങില്‍ സുബാഷിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പതിനൊന്നോടെ വടകര പുതിയ സ്റ്റാന്‍ഡിന് സമീപത്തായിരുന്നു അപകടം. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെച്ച് സുബാഷ് സഞ്ചരിച്ച ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. വടകര - തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടമുണ്ടാക്കിയത്. റോഡിലേക്ക് വീണ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.