കുതിരാനിലെ റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുമെന്ന് തൃശ്ശൂര്‍ കളക്ടര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. 

തൃശ്ശൂര്‍: തൃശ്ശൂര്‍-പാലക്കാട് റൂട്ടില്‍ രണ്ട് ദിവസമായി നടത്തിവരുന്ന സ്വകാര്യ ബസുകളുടെ സമരം പിന്‍വലിച്ചു. റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുമെന്ന് തൃശ്ശൂര്‍ കളക്ടര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുതിരാനിൽ ഉൾപ്പെടെ ദേശീയപാതയിലെ തകർച്ചയുടെ സാഹചര്യത്തിലാണ് വെള്ളിയാഴ്ച മുതല്‍ സമരം തുടങ്ങിയത്. റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. യാത്ര സമയത്ത് പൂർത്തിയാക്കാൻ പറ്റുന്നില്ലെന്നും വാഹനങ്ങൾക്ക് പെട്ടെന്ന് കേടുപാടുകൾ പറ്റുന്നു എന്നുമാണ് ബസ് ഉടമകളുടെ പരാതി. പാതയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തുമെന്ന കലക്ടറുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് അവസാനിപ്പിച്ചത്.