സ്വരാജിലെ സ്വകാര്യ സ്കൂളിലെ ഡ്രൈവറാണ് സുധീഷ്. വീട്ടിൽ ഒളിപ്പിച്ച് വച്ചിരുന്ന ഒരു കിലോ കഞ്ചാവ് ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
കാഞ്ചിയാർ:
ഇടുക്കി: കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. നാട്ടുകാർക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. കോവിൽമല മുരിക്കാട്ടു കുടി വിളയാനിക്കൽ സുധീഷ് ( 34) കഞ്ചാവുമായി അറസ്റ്റിലായത്. ഒരു കിലോയിലധികം കഞ്ചാവാണ് ഇയാളുടെ വീട്ടിൽ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയത്.
ചെറിയ വിലയ്ക്ക് വാങ്ങിയ കഞ്ചാവ് കൂടിയ വിലക്കായിരുന്നു സുധീഷ് ചെറിയ പൊതികളാക്കി വിറ്റിരുന്നത്. ഇതറിഞ്ഞ ആന്‍റി നാർകോട്ടിക് സംഘം ഏതാനും ദിവസങ്ങളായി സുധീഷിനെ നിരീക്ഷിച്ച് വരുകയായിരുന്നുസ്വകാര്യ സ്കൂളിലെ ബസാണ് പ്രതി ഓടിച്ചിരുന്നത്. ഇടുക്കി എസ്.പിയുടെ കീഴിലുള്ള ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ പരിശോധനയിലാണ് സ്കൂൾ ബസ് ഡ്രൈവറായ സുധീഷ് പിടിയിലായത്.
നാട്ടുകാർക്കിടയിൽ ചെറിയ പായ്ക്കറ്റുകളായി വിൽക്കുന്നതിനാണ് പ്രതി കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടു കിലോ കഞ്ചാവാണ് ഇയാൾ വിൽപ്പനയ്ക്കായി മറ്റൊരു സ്ഥലത്ത് നിന്ന് വാങ്ങിയത്. ഇതിൽ എണ്ണൂറ് ഗ്രാം വിൽക്കുകയും ചെയ്തിരുന്നു. മാസങ്ങളായി പ്രതി കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്നതായും പൊലീസ് വ്യക്തമാക്കി. കട്ടപ്പന ഡിവൈ.എസ്പി പി.വി ബേബി, എസ് എച്ച് ഒ എൻ. സുരേഷ്കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് ഡാൻസാഫ് ടീം പ്രതിയെ പിടികൂടിയത്.
Read More : 14 കാരന് എല്ലാത്തിനോടും പേടി, ചോദിച്ചപ്പോൾ പുറത്തായത് പ്രാര്‍ത്ഥന കണ്‍വെന്‍ഷനിടയിലെ ക്രൂരത; 44 കാരനെ പൊക്കി
