കുമളി ഹോളിഡേ ഹോം പരിസരത്ത് നിന്നും ഏലച്ചെടികളുമായാണ് സമരക്കാർ ദേശീയപാത ഉപരോധിക്കാനെത്തിയത്. പെരിയാർ കടുവ സങ്കേതത്തിൻറെ അതിർത്തിയിലുള്ള കുമളി പഞ്ചായത്തിലെ പന്ത്രണ്ടു വാർഡുകളാണ് ബഫർസോണിൽ ഉൾപ്പെടുക. തേക്കടിയുടെ കവാടപട്ടണമായ കുമളി മുഴുവൻ ബഫർ സോണിലാകും
ഇടുക്കി : ബഫർസോണിൽ നിന്നും ഇടുക്കിയിലെ കുമളിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര–ദിണ്ടുക്കൽ ദേശീയപാത ഉപരോധിച്ചു. ഇടുക്കി ലാൻറ് ഫ്രീഡം മൂവ്മെൻറിൻറെ നേതൃത്വത്തിൽ കുമളി ടൗണിലായിരുന്നു ഉപരോധം. കുമളി ഹോളിഡേ ഹോം പരിസരത്ത് നിന്നും ഏലച്ചെടികളുമായാണ് സമരക്കാർ ദേശീയപാത ഉപരോധിക്കാനെത്തിയത്. പെരിയാർ കടുവ സങ്കേതത്തിൻറെ അതിർത്തിയിലുള്ള കുമളി പഞ്ചായത്തിലെ പന്ത്രണ്ടു വാർഡുകളാണ് ബഫർസോണിൽ ഉൾപ്പെടുക. തേക്കടിയുടെ കവാടപട്ടണമായ കുമളി മുഴുവൻ ബഫർ സോണിലാകും.
രണ്ടായിരത്തോളം വീടുകളും അത്രതന്നെ വാണിജ്യ സ്ഥാപനങ്ങളും ഒൻപത് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിലുൾപ്പെടും. കുമളിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇതിനകം നിരവധി സമരങ്ങളാണ് നടന്നത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമര രംഗത്തുള്ള വിവിധ സംഘടനകളും മതസാമുദായിക സംഘടനകളും ചേർന്ന് രൂപീകരിച്ചതാണ് ഇടുക്കി ലാൻറ് ഫ്രീഡം മൂവ്മെൻറ്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമുളിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു. ഉപഗ്രഹ ഭൂപടം പുറത്തു വിട്ട ശേഷം കുമളിയെ ഒഴിവാക്കിയ രീതിയിലുള്ള മറ്റൊരു മാപ്പ് പ്രദ്ധീകരിച്ചത് പ്രതിഷേധം തണുപ്പിക്കാനുള്ള തന്ത്രമാണെന്നാണ് ലാൻറ് ഫ്രീഡം മൂവ്മെൻറ് നേതാക്കളുടെ ആരോപണം. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
സോളാർ പീഡന കേസിൽ കുറ്റവിമുക്തൻ; 'സത്യം ഒരിക്കലും മൂടിവയ്ക്കാനാകില്ല'; ഉമ്മൻചാണ്ടിയുടെ ആദ്യ പ്രതികരണം
