ഒരു സംഘം ആളുകൾ ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധം നടത്തി. ഓഫീസ് ഗേറ്റ് പൂട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
പാലക്കാട്: പാലക്കാട് മുതലമടയിൽ ഉദ്യോഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം. പരാതി അറിയിക്കാൻ ഫോൺ വിളിച്ചാലോ നേരിട്ട് എത്തിയാലോ ഓഫീസിൽ ആരുമില്ല എന്നും ആരോപണം ഉയരുന്നുണ്ട്. ഒരു സംഘം ആളുകൾ ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധം നടത്തി. ഓഫീസ് ഗേറ്റ് പൂട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രതിഷേധക്കാർ എത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി ഗേറ്റ് തുറന്നു. കെഎസ്ഇബി ഓഫീസ് കെട്ടിടവും മുതലമട സർവീസ് സഹകരണ ബാങ്കും ഒരു വളപ്പിലാണ്. ബാങ്ക് ജീവനക്കാർ ഗേറ്റ് പൂട്ടിയതാണെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം. ഐഎസ്ജെഡി പ്രവർത്തകരാണ് പന്തം കൊളുത്തി പ്രതിഷേധിച്ചത്. രാത്രി 9 മണിക്ക് ശേഷമാണ് പ്രതിഷേധം നടന്നത്.

