കൊക്കക്കോള വന്നപ്പോള്‍ ദുരിതത്തിലായ പ്ലാച്ചിമടക്കാര്‍ക്ക് ആദ്യം വേണ്ടത് നഷ്ടപരിഹാരമാണെന്നാണ് സമരസമിതി പറയുന്നത്.
പാലക്കാട്: നഷ്ടപരിഹാരം നല്‍കും മുമ്പ് കൊക്കകോള കമ്പനിയുടെ അധീനതയിലുള്ള ഭൂമി സര്‍ക്കാരിന് കൈമാറാനുള്ള
നീക്കത്തിനെതിരെ സമരസമിതിയുടെ പ്രതിഷേധം. ചിറ്റൂരില്‍ പ്രതിഷേധവുമായി പ്ലാച്ചിമട സമരസമിതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു.
കൊക്കകോള കമ്പനിയുടെ അധീനതയിലുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കാര്‍ഷിക മേഖലയ്ക്ക് ഉപകരിക്കും വിധമുള്ള
സ്ഥാപനം തുടങ്ങാനാണ് നിലവില്‍ ആലോചന. എന്നാല്‍ ഈ നീക്കത്തെ സമരസമിതി പിന്തുണയ്ക്കുന്നില്ല. കൊക്കക്കോള വന്നപ്പോള്‍ ദുരിതത്തിലായ പ്ലാച്ചിമടക്കാര്‍ക്ക് ആദ്യം വേണ്ടത് നഷ്ടപരിഹാരമാണെന്നാണ് സമരസമിതി പറയുന്നത്. പ്രതിഷേധം പൊലീസ് ഓഫീസിന് സമീപത്തുവച്ചു തടഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിയും കൊക്കകോളയെ രക്ഷിക്കാന്‍ ഇടപെടുന്നു എന്നും സമരസമിതി ആരോപിക്കുന്നു. 216.26 കോടി രൂപ നഷ്ട്ട പരിഹാരം നല്‍കാതെ ഭൂമി കൈമാറ്റം അനുവദിക്കില്ലെന്നാണ് സമരസമിതി നിലപാട്. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
'എന്നെ അവർ രാജ്യദ്രോഹിയാക്കിട്ട് ഇന്നേക്ക് രണ്ട് വർഷം'; ഐഷ സുൽത്താന

