ഇടുക്കി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൂന്നാറിലും പ്രതിഷേധം ശക്തം. ഗവ. ആർട്സ് കോളേജ് വിദ്യാർത്ഥികൾ അധ്യാപകരുടെ സഹകരത്തോടെ കോളേജിൽ മനുഷ്യചങ്ങല തീർത്തു. ക്ലാസ്മുറികളിൽ നിറഞ്ഞു നിന്ന പ്രതിഷേധം മനുഷ്യചങ്ങലയിലൂടെ വിദ്യാർത്ഥികൾ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന നയത്തെ ഒരു കാരണവശത്താലും അംഗീകരിക്കില്ലെന്നും ഇത്തരം നിയമങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്നും അധ്യാപകരുടെ സഹകരണത്തോടെ കുട്ടികൾ പ്രതിജ്ഞയും എടുത്തു. ക്യാമ്പസിനകത്താണ് വിദ്യാർത്ഥികൾ ഒന്നടങ്കം ഒറ്റക്കെട്ടായി മനുഷ്യചങ്ങല തീർത്തത്.