വിരമിക്കൽ പ്രായമായപ്പോഴാണ് പിഎസ്സിയുടെ അഡ്വൈസ് മെമ്മോ അബ്ദുൾ മജീദിനെ തേടിയെത്തുന്നത്. ഏപ്രിൽ 26നാണ് അബ്ദുൾ മജീദിന് അഡ്വൈസ് മെമ്മോ ലഭിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ രേഖകൾ ഹാജരാക്കി ജോലിയിൽ കയറണം.

കാളികാവ്:മലപ്പുറത്തെ ഒരു വയോധികന് വിരമിക്കൽ പ്രായത്തിൽ ജോലിക്കുള്ള അഡ്വൈസ് മെമ്മോ നൽകിയിരിക്കുകയാണ് പിഎസ്സി. 2008ൽ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നാണ് 18 വർഷത്തിന് ശേഷം നിയമനം നടത്തിയിരിക്കുന്നത്. മലപ്പുറം കാളികാവ് സ്വദേശി അബ്ദുൽ മജീദാണ് വിരമിക്കൽ പ്രായത്തിൽ അഡ്വൈസ് മെമ്മോ കണ്ട് അതിശയിച്ചിരിക്കുന്നത്. സർക്കാർ ജോലിയെന്നത് അബ്ദുൾ മജീദിന് വലിയ സ്വപ്നമായിരുന്നു. 2005ൽ പാർട്ട് ടൈം ജൂനിയർ അറബിക് ടീച്ചർ തസ്തികയിലാണ് അബ്ദുൾ മജീദ് പിഎസ്സി പരീക്ഷയെഴുതിയിരുന്നു. റാങ്ക് പട്ടികയിൽ ഇടം പിടിച്ചതോടെ സർക്കാർ ജോലിയെന്ന സ്വപ്നത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. പ്രായം അറുപത് കഴിഞ്ഞതോടെ പ്രതീക്ഷയും അവസാനിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിരമിക്കൽ പ്രായമായപ്പോഴാണ് പിഎസ്സിയുടെ അഡ്വൈസ് മെമ്മോ അബ്ദുൾ മജീദിനെ തേടിയെത്തുന്നത്. ഏപ്രിൽ 26നാണ് അബ്ദുൾ മജീദിന് അഡ്വൈസ് മെമ്മോ ലഭിച്ചിരിക്കുന്നത്. ഇത്രയും കാലം നീട്ടിവച്ച് ജോലി സാധ്യത തന്നെ അവസാനിച്ചപ്പോഴാണ് പിഎസ്സിയുടെ ഈ നീക്കമെന്നാണ് അബ്ദുൾ മജീദിന്റെ പ്രതികരണം. ലിസ്റ്റിൽ ആളില്ലാതെ വന്നതോടെ വിജ്ഞാപനം നൽകി മാറ്റിവച്ച ഒഴിവിലേക്കാണ് നിയമനം. മൂന്ന് മാസത്തിനുള്ളിൽ രേഖകൾ ഹാജരാക്കി ജോലിയിൽ കയറണം. 

1966 മെയ് 27 എന്നാണ് എസ്എസ്എൽസി ബുക്കിലെ മജീദിന്റെ ജനനതിയതി. എന്നാൽ 1967 മെയ് 27 ആണ് യഥാർത്ഥ ജനന തിയതി എന്നാണ് അബ്ദുൾ മജീദ് അവകാശപ്പെടുന്നത്. ആ രേഖകൾ ശരിയാക്കാൻ സാധിച്ചാൽ ഒരു വർഷം സ്വപ്നം കണ്ട സർക്കാർ ജോലി ചെയ്യാമെന്ന പ്രതീക്ഷയിലാണ് അബ്ദുൾ മജീദുള്ളത്. ഇതിനായി വിദ്യാഭ്യാസ മന്ത്രിക്കും റവന്യൂ മന്ത്രിക്കും ഇതിനായി കത്ത് നൽകിയിരിക്കുകയാണ് അബ്ദുൾ മജീദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം