Asianet News MalayalamAsianet News Malayalam

വ്യാജമദ്യ നിര്‍മാണവും കടത്തും വിതരണവും തടയാൻ കോഴിക്കോട്ട് ജനകീയ കമ്മിറ്റി

വ്യാജമദ്യ നിര്‍മ്മാണം, കടത്ത്, വിതരണം എന്നിവ തടയുന്നതിനായുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു. 

public Committee to Prevent Fake Liquor Production
Author
Kerala, First Published Dec 23, 2019, 1:17 PM IST

കോഴിക്കോട്:  വ്യാജമദ്യ നിര്‍മ്മാണം, കടത്ത്, വിതരണം എന്നിവ തടയുന്നതിനായുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു. കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ ജനകീയ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന പരാതികളിലെ തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

ജില്ലാതലത്തില്‍ 2240 റെയ്ഡുകളും 35 കമ്പ്ലയിന്റ് റെയ്ഡുകളും നടത്തി. 392 അബ്കാരി കേസുകളും 51 എന്‍ഡിപിഎസ് കേസുകളും 288 കോട്പ കേസും 42 ലേബര്‍ ക്യാമ്പുകള്‍ പരിശോധിക്കുകയും മറ്റ് കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ 285 പ്രതികളെ അറസ്റ്റ് ചെയ്തതായും എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. പ്രേം കൃഷ്ണ യോഗത്തില്‍ അറിയിച്ചു.

വിദ്യാര്‍ഥികളില്‍ മദ്യ മയക്കുമരുന്നു വ്യാപനം തടയുന്നതിനായി സ്‌കൂള്‍ തലത്തില്‍ 167 ലഹരി വിരുദ്ധ ക്ലബ്ബുകളും കോളജ് തലങ്ങളില്‍ 35 ലഹരി വിരുദ്ധ ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധങ്ങളായ ബോധവത്ക്കരണ പരിപാടികള്‍ സ്‌കൂള്‍ കോളജ് തലങ്ങളില്‍ നടത്തുന്നുണ്ട്. 

ദിവസവും ഈ മേഖലകളില്‍ ഷാഡോ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പിന്റെ കീഴില്‍ ബീച്ച് ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് ഒരു ഡി അഡിക്ഷന്‍ സെന്ററും പുതിയറയില്‍ ഒരു കൗണ്‍സിലിംഗ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. 

റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വ്യാജമദ്യ കേന്ദ്രങ്ങള്‍, മയക്കുമരുന്ന് കേന്ദ്രങ്ങള്‍ എന്നിവ എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തുകയും തുടര്‍നടപടികളെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.  ഡപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാര്‍ അധ്യക്ഷനായി. റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വകുപ്പ് തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios