കോഴിക്കോട്:  കഞ്ചാവുമായി പുതുപ്പാടി സ്വദേശിയെ താമരശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുതുപ്പാടി പൊട്ടിക്കയ്യില്‍ തിയ്യകണ്ടി അഷ്റഫി(52)നെയാണ് താമരശ്ശേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

50 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു.  ഉച്ചക്ക് പന്ത്രണ്ടരയോടെ അടിവാരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ എം അനില്‍കുമാര്‍, സിഇഒ മാരായ ടിവി നൗഷീര്‍, പിജെ മനോജ്, എസ് സുജില്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ താമരശ്ശേരി ജെഫ്സിഎം (ഒന്ന്) കോടതി മുമ്പാകെ ഹാജരാക്കി.